Sunday, February 18, 2007

ട്രെയിന്‍

ട്രെയിന്‍ കുടുംബത്തില്‍ പിറന്നവളായിരുന്നു
അവള്‍ പാളത്തിലൂടെ മാത്രം ചലിക്കുന്നു
പണ്ട്, മഞ്ഞിലും മഴയിലും അവള്‍ പുകക്കോലം സൃഷ്ടിച്ചിരുന്നു
ഇന്ന്, വെദ്യുതകമ്പികളില്‍ സീല്‍ക്കാരം മുഴക്കുന്നു
ആരെയും ഓടി മറകടക്കാത്ത അവള്‍ ചാരുശീലയായിരുന്നു
ഓരം ചേര്‍ന്ന് നില്‍ക്കുന്ന അവള്‍ പാരമ്പര്യം കാത്തു
എന്നാല്‍ ഒരുനാള്‍ പാളം തെറ്റിയപ്പോഴോ?
അവള്‍ കുലടയായി!
ഒരുനാള്‍ കണ്ണൊന്ന് ചിമ്മി തുറന്നപ്പോഴേക്കുംഅവള്‍ താത്രിയായി,
അഗ്നിഹോത്രിക്കുമുന്നില്‍നമ്രശീര്‍ഷയായി!

Wednesday, February 14, 2007

ബൂലോകര്‍ക്കൊരു കത്ത്

സൈബര്‍ സ്പേസിലെ ഗ്രാമക്കവലയും കാളവണ്ടിക്കു പിന്നിലെ നാടന്‍ വെളിച്ചം ചൊരിയുന്ന റാന്തലും ചെമ്മണ്‍ വഴിയിലൂടെ നഗ്നനായി പോവുന്ന കൊച്ചു കുട്ടിയും എല്ലാം മനസ്സില്‍ വന്നെത്തി നോക്കിയിട്ടുണ്ട്...ഈ ക്ലബ്ബില്‍ അംഗമായപ്പോഴും നിഷ്കളങ്കങ്ങളായ പോസ്റ്റുകള്‍ വായിച്ചപ്പോഴും..പക്ഷേ ഇപ്പോള്‍ ഒരു പോരായ്മ തോന്നുന്നു..പലരും മുഖം മൂടികളാണെന്ന് ...സ്വന്തമായി സ്ഥലം വാങ്ങി ഡോഗ് ഷോയും വാനിറ്റി പ്രദര്‍ശനവും നടത്തുകയാണെന്ന്..അല്ലെങ്കില്‍ ആരൊക്കെയോ ആരെയൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്...ക്ഷമിക്കണം ഇവിടെ എന്തൊക്കെയോ നടക്കുന്നു, അപ്രതീക്ഷിതമായി ആര്‍ക്കൊക്കെയോ എന്തൊക്കെയോ നിഷേധിച്ചുകൊണ്ട്.