Sunday, February 18, 2007

ട്രെയിന്‍

ട്രെയിന്‍ കുടുംബത്തില്‍ പിറന്നവളായിരുന്നു
അവള്‍ പാളത്തിലൂടെ മാത്രം ചലിക്കുന്നു
പണ്ട്, മഞ്ഞിലും മഴയിലും അവള്‍ പുകക്കോലം സൃഷ്ടിച്ചിരുന്നു
ഇന്ന്, വെദ്യുതകമ്പികളില്‍ സീല്‍ക്കാരം മുഴക്കുന്നു
ആരെയും ഓടി മറകടക്കാത്ത അവള്‍ ചാരുശീലയായിരുന്നു
ഓരം ചേര്‍ന്ന് നില്‍ക്കുന്ന അവള്‍ പാരമ്പര്യം കാത്തു
എന്നാല്‍ ഒരുനാള്‍ പാളം തെറ്റിയപ്പോഴോ?
അവള്‍ കുലടയായി!
ഒരുനാള്‍ കണ്ണൊന്ന് ചിമ്മി തുറന്നപ്പോഴേക്കുംഅവള്‍ താത്രിയായി,
അഗ്നിഹോത്രിക്കുമുന്നില്‍നമ്രശീര്‍ഷയായി!

3 Comments:

Blogger കണ്ണൂസ്‌ said...

പ്രതാപേ, കണ്ടിട്ട്‌ കുറേയായല്ലോ.

ഇന്നു രാവിലത്തെ വായനയും ബൂലോഗക്കാഴ്ച്ചകളും എല്ലാം കൊള്ളാം. നന്നായിരിക്കുന്നു ചിന്ത.

8:24 PM  
Blogger പ്രതാപൻ said...

ഞാനിവിടുണ്ടേ! ഇനി മിക്കപ്പോഴും ഇങ്ങനെ കാണാം....കാ‍ണണം..ന്താ.വളരെ വളരെ നല്ലൊരു ദിനം ആശംസിക്കുന്നു.

11:35 PM  
Blogger Pongummoodan said...

പ്രതാപേട്ടാ...
സുഖം?
ഈയുള്ളവനും ഒരു ബ്ളോഗന്‍ ആയിരിക്കുന്നു. ഈയിടെയായി താങ്കള്‍ ഒന്നും കുറിക്കാറില്ലല്ലോ, എന്തു പറ്റി?

8:28 PM  

Post a Comment

<< Home