Wednesday, February 14, 2007

ബൂലോകര്‍ക്കൊരു കത്ത്

സൈബര്‍ സ്പേസിലെ ഗ്രാമക്കവലയും കാളവണ്ടിക്കു പിന്നിലെ നാടന്‍ വെളിച്ചം ചൊരിയുന്ന റാന്തലും ചെമ്മണ്‍ വഴിയിലൂടെ നഗ്നനായി പോവുന്ന കൊച്ചു കുട്ടിയും എല്ലാം മനസ്സില്‍ വന്നെത്തി നോക്കിയിട്ടുണ്ട്...ഈ ക്ലബ്ബില്‍ അംഗമായപ്പോഴും നിഷ്കളങ്കങ്ങളായ പോസ്റ്റുകള്‍ വായിച്ചപ്പോഴും..പക്ഷേ ഇപ്പോള്‍ ഒരു പോരായ്മ തോന്നുന്നു..പലരും മുഖം മൂടികളാണെന്ന് ...സ്വന്തമായി സ്ഥലം വാങ്ങി ഡോഗ് ഷോയും വാനിറ്റി പ്രദര്‍ശനവും നടത്തുകയാണെന്ന്..അല്ലെങ്കില്‍ ആരൊക്കെയോ ആരെയൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്...ക്ഷമിക്കണം ഇവിടെ എന്തൊക്കെയോ നടക്കുന്നു, അപ്രതീക്ഷിതമായി ആര്‍ക്കൊക്കെയോ എന്തൊക്കെയോ നിഷേധിച്ചുകൊണ്ട്.

12 Comments:

Blogger KPS Anjarakandy said...

This comment has been removed by the author.

7:09 AM  
Blogger കൈപ്പള്ളി said...

കൂട്ടുകാര.

ആദ്യം തന്നെ ഇന്ന പിടിച്ചോ ഒരു സ്വാഗതം‌.

താങ്കള്‍ പറഞ്ഞു. "സ്വന്തമായി സ്ഥലം വാങ്ങി ഡോഗ് ഷോയും വാനിറ്റി പ്രദര്‍ശനവും നടത്തുകയാണെന്ന്."

yes അതിനുള്ള സ്ഥലം തന്നെ blog. ഇം‌ഗ്ലീഷിലും അറബിയിലും മറ്റ് ഭാഷകളിലും എല്ലാം ഇങ്ങന തന്ന് കൂട്ടുകാര. ബ്ലൊഗ്ഗില്‍ അദ്വത സിദ്ധാന്തം മാത്രമേ പാടുള്ളു എന്നൊന്നും പറയാന്‍ പറ്റൂല്ല അണ്ണ. അതാണു് ആവിഷ്കാര സ്വാതന്ത്ര്യം. Its Free for pete's sake. What more do you expect, choclate candy and popcorns.

സംഘം ചേര്ന്ന്‍ ആദര്‍ശങ്ങള്‍ വിളംബുന്ന കുത്തക മാദ്ധ്യമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുംഭവം താങ്കള്‍ക്ക് ആശംസിച്ചുകൊണ്ടു ഞാന്‍ നിര്ത്തുന്നു.

8:52 AM  
Blogger KANNURAN - കണ്ണൂരാന്‍ said...

എന്താ ഉദ്ദേശിച്ചതെന്ന് തുറന്നു പറഞ്ഞൂടെ??

9:07 PM  
Blogger പ്രതാപചന്ദ്രന്‍ said...

ബ്ലോഗ് സ്വന്തം തന്നെ അല്ലെങ്കില്‍ വില്ലേജാപ്പീ‍സറോടു ചോദിക്കൂ.. എന്നാലും കൈപ്പള്ളീ ആ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഞാന്‍ എഴുതുമോ? താങ്കള്‍ പ്രതികരിക്കുമോ? ഇനിപറയുന്നത് കണ്ണൂരാനുകൂടിയാണ്...നമുക്ക് പോസ്റ്റുകള്‍ എഴുതാം സംവാവാദങ്ങള്‍ ഉണ്ടായേക്കാം ബോഗര്‍മാര്‍ അഭിപ്രായം പറഞ്ഞേക്കാം എന്നാല്‍...നമുക്ക് ഒരു അഭിപ്രായമുണ്ടാവാം(ഉണ്ടല്ലോ) പച്ചേ എല്ലാരും അതില്‍ തൂങ്ങിയങ്ങിനെ കിടക്കും ചുരുക്കം ചിലര്‍ മാത്രമേ എതിരായുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കും..അതായത് അനുകൂലികളുടെ ഒരു അശ്വമേധം മാത്രം..അതാ വിഷമം.ഞായം പറഞ്ഞാല്‍ സഭ്യമെങ്കില്‍ വിമര്‍ശനവും പ്രസിദ്ധീകരിച്ചൂടെ?

10:01 PM  
Blogger Peelikkutty!!!!! said...

?

10:13 PM  
Blogger നന്ദു said...

അയ്യോ ഈ സ്ഥലം വാങ്ങിയതല്ല മാഷേ. ഇതു ഫ്രീയായി കിട്ടിയതാ!.

ചിലര്‍ക്ക് അങ്ങിനെയാ പ്രതാപ്ജീ, മുഖം മൂടിയുണ്ടെങ്കിലെ പറ്റൂ. ഒരു സമൂഹമാകുമ്പോള്‍ എല്ലാ ചേരുവകളും വേണ്ടേ. ടി.വി.യില്‍ ചാനല്‍ കാണുന്നപോലെ ഇഷ്ടപ്പെട്ടവ മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ? മനസ്സിനിഷ്ടപ്പെടാത്തവ തള്ളിക്കളയുക. അതേ നിവൃത്തിയുള്ളൂ. ഇവിടെ ആരും ആര്‍ക്കും ഒന്നും നിഷേധിച്ചിട്ടില്ല. നല്ലതാണെങ്കില്‍ പ്രോത്സാഹിപ്പിക്കും. ക്ലിക്കുകള്‍ സമൂഹത്തിന്റെ ഭാഗമല്ലെ? തുടക്കത്തില്‍ എനിക്കും ഇതൊക്കെ തോന്നിയിരുന്നു. പോകെപ്പോകെ ഒക്കെ ശരിയാകും.
നന്ദി പരിചയപ്പെട്ടതില്‍.

10:16 PM  
Blogger Siju | സിജു said...

ഇവിടെ ആരേയും നിഷേധിക്കുന്നില്ലല്ലോ.. എല്ലാ‍വരേയും സ്വാഗതം ചെയ്യുന്നില്ലേ

ഓടോ. ഈ പ്രതാപചന്ദ്രനെന്ന പേരു ഒരു ഒന്നൊന്നരപ്പേരാ :-)

11:09 PM  
Blogger പടിപ്പുര said...

പ്രതാപചന്ദ്രാ, ചുമ്മാ.
അങ്ങിനെയൊന്നുമില്ലന്നേ.

11:28 PM  
Blogger chithrakaran said...

മുഖം കാണിക്കാം,കാണിക്കാതിരിക്കാം. അഭിപ്രായം പറയാം, പറയാതിരിക്കാം.... സാങ്കേതിക വിദ്യയുടെ ഈ പുറംബൊക്കില്‍ !!!
പിന്നെ, ചില ചീട്ടുകളിക്കാരും, കപ്പലണ്ടികച്ചവടക്കാരും, കുറച്ചു പൂവാലന്മാരും, പിടിച്ചുപറിക്കാരും, ആനമയിലോട്ടകം, കിലിക്കിക്കുത്ത്‌, പകല്‍ മാന്യന്മാര്‍ എന്നിവരെല്ലാം മലയാള ബൂലൊകത്തും ഉണ്ട്‌, ഉണ്ടായിരിക്കണം. ഇവര്‍ ചിലപ്പൊള്‍ റൊഡ്‌ അവരുടെ സ്വന്തമാണെന്ന് വീംബിളക്കും. (ആള്‍കൂട്ടത്തിന്റെ ദൈര്യത്തില്‍ പറയുന്നത.. എല്ലാം നല്ല പട്ടുപോലുള്ള പാവങ്ങള്‍ !) ഒന്നും പേടിക്കാനില്ല... നെഞ്ചത്തുകൂടെ ദൈര്യമായി വണ്ടി കേറ്റാം.. എല്ലാം പ്രേതാത്മാക്കള.
ദൈര്യമായി ബ്ലൊഗുക... ചിത്രകാരന്റെ സ്വാഗതം !!!

11:35 PM  
Blogger sandoz said...

മാഷേ,
ബ്ലോഗില്‍ എഴുതുന്നവര്‍ മനുഷ്യര്‍ തന്നെ അല്ലേ.....അപ്പോള്‍ അവരുടെ ഇടയില്‍ ഉള്ള എല്ലാ രീതികളും ഇവിടേയും പ്രതീക്ഷിക്കാം......കാളവണ്ടിയുടെ അടിയില്‍ കെട്ടിയ റാന്തല്‍ മാത്രമേ നന്മയുടെ പ്രതീകമാകൂ എന്നൊക്കെ പറയുമ്പോള്‍ ആണു ,എവിടെയൊക്കെയോ പ്രശ്നമുണ്ടല്ലോ എന്ന് എനിക്ക്‌ തോന്നുന്നത്‌.
പാര,പൊങ്ങച്ചം,മുഖം മൂടികള്‍...അങ്ങനെ എന്തൊക്കെ ഈ ഭൂലോകത്‌ ഉണ്ടോ....അതിന്റെയൊക്കെ ചെറിയ പതിപ്പുകള്‍ ഈ ബൂലോഗത്തും കാണും എന്നു വിചാരിച്ചാല്‍ .......എന്തെളുപ്പം....പ്രശ്നം കഴിഞ്ഞു.

11:45 PM  
Blogger ഏറനാടന്‍ said...

സ്വന്തമായി ഒരു പിസിയോ (മിനിമം ഒരു ആപ്പിസ്സിലെ പിസിയെങ്കിലും) മൗസ്സോ ഉണ്ടോയെങ്കില്‍ പടച്ചുവിടൂ നിങ്ങളുടെ ആവിഷ്‌കാരസ്വാതന്ത്ര്യചിന്തുകള്‍, വായിക്കാനൊത്തിരി നല്ലമനസ്സിനുടമകളുള്ളതാ ഈ ലോഗം. അല്ലാതെ സോദരാ, ഡോഗ്‌ ഷോയോ വാനിറ്റി പ്രദര്‍ശനമോ ഇവിടില്ലാ..

സ്വാഗതം വൈകിയാണേലും ചൊല്ലുന്നു. വരുമ്പോള്‍ തന്നെ കാടും കുലുക്കി പ്രകമ്പനദിഗംബരമാക്കിയാണല്ലോ സുഹൃത്തേ...
:)

1:26 AM  
Blogger കൃഷ്‌ | krish said...

ബ്ലോഗൂ, മറഞുനിന്നു ‘മാടി’വിളിക്കലില്‍ വീഴാതെ.

8:21 AM  

Post a Comment

<< Home