നമ്മള്‍ ക്രിമിനലുകളാണോ?
എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്: ഞാന്‍ ക്രിമിനലാണോ? ഇത്തരം ഒരു ഭ്രാന്ത് പറയാന്‍ കാരണമെന്തെന്ന് ബ്ലോഗര്‍ കുലം ചിന്തിച്ചേക്കാം, എന്നാല്‍, അങ്ങനെ ചിന്തിക്കും മുമ്പ് ചില കാര്യങ്ങള്‍ പറയട്ടെ,
സമൂഹത്തെ നയിക്കാന്‍ കഴിവുള്ളവരാണല്ലോ ജന നേതാക്കള്‍. അവര്‍ സമൂഹത്തിന്‍റെ ഭാഗമായിരിക്കുകയും അതോടൊപ്പം ഭൂരിപക്ഷ സമ്മതി നേടുകയും വേണമെന്നാണ് ജനാധിപത്യ വിശ്വാസം. ഇത് പാലിക്കപ്പെടുന്നുണ്ടോ? ഉണ്ടെന്ന് വാദിക്കുന്ന അതി ജനാധിപത്യ വാദികള്‍ സ്വയം ചോദിക്കൂ, ‘ഞാന്‍ ക്രിമിനലാണോ?’
ഇന്ത്യയിലെ 10 കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നില നില്‍ക്കുന്നു. ഇതില്‍ ഷിബു സോറന്‍ അഴികള്‍ക്ക് പിന്നിലായി-12 വര്‍ഷത്തേക്ക്-കുറ്റം പ്രൈവറ്റ് സെക്രട്ടറിയെ കൊന്നു-ഇതെഴുതുമ്പോള്‍ അദ്ദേഹം തിഹാര്‍ ജയിലില്‍ ധ്യാനം നടത്തുന്നു, നമ്മള്‍ ഇക്കഥ മറന്ന് അടുത്ത വാര്‍ത്തയ്ക്കായി ചെവിട് തുറന്ന് വയ്ക്കുകയും ചെയ്ത് കഴിഞ്ഞു.
ഇതു മതിയോ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന് മുന്നോട്ട് പോവാന്‍ ഇതു മതിയോ? ആത്മധ്യാനത്തിന്‍റെയും നന്മയുടെയും വഴികളിലൂടെ യാതനകള്‍ സഹിച്ച് നേടിയ ഈ ജനാധിപത്യ സംവിധാനം ഇപ്പോള്‍ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ട നായകന്‍മാരുടെയും നിയന്ത്രണത്തിലാണ്. ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ട കേന്ദ്ര മന്ത്രിമാരുടെ എണ്ണം 10 ആണെങ്കില്‍ ലോക്സഭാംഗങ്ങളുടെ എണ്ണം 93 ആണ്.
നമ്മെ ഭരിക്കുന്നവര്‍ ക്രിമിനലുകളാണെങ്കില്‍ നാമും ക്രിമിനലുകളല്ലേ? അല്ല എങ്കില്‍ അവര്‍ എന്തുകൊണ്ട് ഭരിക്കുന്നു?